വ്യാജ കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്; പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്നാരോപിച്ച് ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു


വടകര: കാഫിർ വ്യാജ സ്‌ക്രീൻ ഷോട്ട് കേസിൽ പൊലീസിനെതിരെ ഹർജിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാരനായ പി കെ ഖാസിം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണമുള്ളത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ല എന്നും ഹർജിക്കാരൻ കുറ്റപ്പെടുത്തി.

കേസിൽ വടകര പൊലീസ് ചുമത്തിയത് ദുർബ്ബലമായ വകുപ്പുകളാണെന്നും മതസ്പർദ്ദ വളർത്തിയതിനും വ്യാജരേഖ ചമച്ചതിനുമുള്ള കുറ്റം ചുമത്തിയില്ല എന്നും ഹർജിക്കാരൻ ആരോപിച്ചു. കുറ്റകൃത്യം ചെയ്തവരോട് വടകര പൊലീസിന് ദാസ്യ സമീപനമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ വടകര പൊലീസ് പ്രതി ചേർത്തില്ല എന്നും വ്യാജ സ്‌ക്രീൻ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചവരെ പൊലീസ് സാക്ഷികളാക്കി എന്നും ഹർജിക്കാരൻ സമർപ്പിച്ച മറുപടി സത്യാവാങ്മൂലത്തിൽ പറയുന്നു.

Description: Fake Kaffir screen shot case; The petitioner submitted an affidavit in the High Court alleging that the police investigation was lapse