ബെംഗളൂരു എഫ്സിയുടെ പ്രമുഖര്‍ക്കൊപ്പം ഒരു ദിനം; ‘കോച്ച്സ് ക്ലിനിക്കു’മായി എഫ്13 അക്കാദമി


കണ്ണൂർ: കായിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിനും കേരളത്തിൽ കൂടുതൽ പ്രെഫഷണൽ ഫുട്ബോൾ പരിശീലകരെ വളർത്തിയെടുക്കുന്നതിനും വേണ്ടി ‘കോച്ച്സ് ക്ലിനിക്’ പരിപാടിയുമായി എഫ്13 അക്കാദമി. രാജ്യത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബെംഗളൂരു എഫ്സിയോടൊപ്പം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്‌.

ഫെബ്രുവരി 16ന് കതിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബെംഗളൂരു എഫ്സി അക്കാദമിയിലെ വിദേശ പരിശീലകര്‍ ക്ലാസുകള്‍ നയിക്കും. ഫുട്ബോൾ ട്യൂട്ടറിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഗ്രാസ് റൂട്ട് തലത്തിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള വിപുലമായ പരിശീലന രീതികളെക്കുറിച്ചും കോച്ച്സ് ക്ലിനിക്കിൽ പ്രത്യേക പരിശീലനം നല്‍കും.

ബെംഗളൂരു എഫ്സി യൂത്ത് ഡെവലപ്മെന്റ് തലവൻ ജേസൺ വിത്തെ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കൺസൾട്ടന്റ് ഷെൽസ്റ്റൻ പിന്റോ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 95353 04310 എന്ന നമ്പരിൽ ബന്ധപ്പെടുക.

Description: F13 Academy with 'Coaches Clinic'