നേത്രരോഗ നിർണ്ണയ കേമ്പ്, പോസറ്റർ പ്രദർശനം, ഫ്ലാഷ് മോബ്; ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു


നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു.

നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ 18 ആശാപ്രവർത്തകരെ ചടങ്ങിൽവെച്ച് അഭിനന്ദിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബാബു കാട്ടാളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.പി.ചന്ദ്രി ഉത്ഘാടനം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൻ.രാജേന്ദ്രൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ലതിക.വി.ആർ.. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജി. സി.കെ., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ടോം പ്ലാക്കൽ, നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ. എം. എസ്., ടെക്നിക്കൽ അസിസ്റ്റന്റ് എൻ. റോയ് റോജസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. മുഹ്സിൻ.കെ.ടി., കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എ.ടി. ശിവദാസൻ, ഓപ്റ്റോമെട്രിസ്റ്റ് ശരീഫ്.എം എന്നിവർ സംസാരിച്ചു. നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം.എസ്.സന്തോഷ്‌കുമാർ നന്ദി പറഞ്ഞു.

Summary: Eye Disease Diagnosis Camp, Poser Show, Flash Mob; District level eye donation parade concluded in Naripatta