ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു


കോഴിക്കോട്: ഫറൂഖ് കോളേജിൽ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകൾ കണ്ടതിനെ തുടർന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. ഓണാഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാർത്ഥികൾ അപകട യാത്ര നടത്തിയത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. അപകടകരമായ രീതിയിൽ വാഹനങ്ങളോടിച്ചതിന് വാഹനഉടമകളുടെ പേരിലാണ് മോട്ടോർ വാഹനവകുപ്പ് കേസെടുത്തത്.

ഫറൂഖ് പൊലീസും മോട്ടോർ വാഹന വകുപ്പും 8 വണ്ടികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കും. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർ നടപടികളുണ്ടാവുമെന്നും പൊലീസ് വിശദമാക്കി.

Description: Extravagant Onam celebration at Farooq College; The High Court took up the case on its own initiative