പേരാമ്പ്ര വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; പേരാമ്പ്ര പോലിസ് കേസെടുത്തു
പേരാമ്പ്ര: വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ഡിവൈഎഫ്‌ഐ കരുവണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം ജഗന്റെ വീടിനു നേരെയാണ് അക്രമം ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം .
വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവ സമയം ജഗനും അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവാണ് വീടിന് നേരേക്ക് എറിഞ്ഞത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.