109 പേര്‍ക്ക് ഊട്ടിയിലേക്ക് വിനോദയാത്രയും പഠന ക്യാമ്പും; സേവനരംഗത്ത് മാതൃകയായി കീഴ്പ്പയ്യൂരിലെ നാട്ടുനന്മ കൂട്ടായ്മ
മേപ്പയ്യൂര്‍: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 109 പേര്‍ക്ക് ഊട്ടിയിലേക്ക് വിനോദയാത്രയും പഠന ക്യാമ്പും സംഘടിപ്പിച്ച് കീഴ്പ്പയ്യൂരിലെ സ്‌നേഹക്കൂട്ടായ്മയായ നാട്ടുനന്മ. കഴിഞ്ഞ നാലുവര്‍ഷമായി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേറ്റെടുത്തു കൊണ്ട് ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി മാറാന്‍ നാട്ടുനന്മയ്ക്ക് കഴിഞ്ഞിരുന്നു.
35 കുടുംബങ്ങളില്‍ നിന്നായാണ് 109 പേരെ രണ്ടുദിവസത്തെ വിനോദയാത്രയ്ക്കായി തെരഞ്ഞെടുത്തത്. നാട്ടുനന്മ സ്‌നേഹ കൂട്ടായ്മ പ്രസിഡന്റ് എ.കെ.രാജന്‍, സെക്രട്ടറി റഫീഖ് ചെറുവാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കോവിഡ്കാലത്ത് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കിയും സാമ്പത്തിക പരാധീനമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനാവശ്യമായ സഹായമെത്തിച്ചും അപകടങ്ങളില്‍പെട്ടവര്‍ക്കും മറ്റു കിടപ്പു രോഗികള്‍ക്കും ചികിത്സാസഹായമടക്കം എത്തിച്ചും നാട്ടുനന്മ കൂട്ടായ്മ നാലുവര്‍ഷക്കാലം സേവനരംഗത്ത് സജീവമായിരുന്നു.