കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ


നാദാപുരം: കക്കട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസന്റെ പിടിയിൽ. നരിപ്പറ്റ കാപ്പുംങ്ങര സ്വദേശി അൻസാർ ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 12 ഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി.

ഇന്നലെ നാദാപുരം റെയിഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ സിപിയും പാർട്ടിയും ചേർന്ന് കക്കട്ട് ,കൈവേലി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തി വരവേയാണ് പ്രതി പിടിയിലാകുന്നത്. പാർട്ടിയിൽ ശ്രീജേഷ്,, അരുൺ. ദീപു ലാൽ, വിജേഷ് , സൂര്യ, നിഷ എന്നിവരും ഉണ്ടായിരുന്നു.