മുതുകാട് നാലാം ബ്ലോക്കിനടുത്ത് വെച്ച് എക്‌സൈസ് സംഘം നൂറ് ലിറ്റർ വാഷ് പിടിച്ചെടുത്തു


പേരാമ്പ്ര: ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ മുതുകാട് നാലാം ബ്ലോക്കിനടുത്ത് വെച്ച് 100 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. കോഴിക്കോട് ഐ.ബി.പി.ഒ പ്രജിത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.ഒ ഷാജി സി.പിയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് വാഷ് കണ്ടെടുത്തത്. മുതുകാട് 4-ാം ബ്ലോക്കിനടുത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിലാണ് വാഷ് ലഭിച്ചത്. സംഭവത്തില്‍ അബ്കാരി കേസ്സെടുത്തു.

പി.ഒമാരായ ബിജുമോന്‍, ബാബു പി.സി, സി.ഇ.ഒമാരായ വിപിന്‍, നൗഫല്‍, നൈജീഷ്, വനിത സി.ഇ.ഒ സുജ.ഇ, ജോബ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

summary: excise team seized 100 litter of wash from muthukad 4TH BLOCK