മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി


കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.

കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ പൊക്കുന്ന് കോന്തനാരി സോന വിമല്‍ എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിപീഷ്.എ.പിയും എ.ഇ.ഐ കരുണന്‍ പ്രവീന്‍ ഐസക്, പി.ഓ ഷൈജു പി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ ഉണ്ടായിരുന്നത്.