വടക്കുമ്പാട് കന്നാട്ടി സ്വദേശിയുടെ വീട്ടിൽ എക്സൈസ് റെയ്ഡ്; 74 ഗ്രാം എംഡിഎംഎ പിടികൂടി
പേരാമ്പ്ര: വടക്കുമ്പാട് കന്നാട്ടിയിൽ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി. കുഴിച്ചാലിൽ അഹമ്മദ് ഹബീബിന്റെ വീട്ടിൽ നിന്നുമാണ് 74 ഗ്രാം എംഡി എം എ പിടികൂടിയത്. എക്സൈസ് റെയ്ഡിനെത്തുമ്പോൾ ഇയാൾ വീട്ടിൽ ഇല്ലായിരുന്നു.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് പേരാമ്പ്ര എക്സൈസ് പാർട്ടിയും കോഴിക്കോട് ഐ ബിയും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. ഇന്റലിജൻസ് ഇൻസ്‌പെക്ടർ റിമേഷ്, പ്രിവെന്റീവ് ഓഫീസർ പ്രവീൺ കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി, പി. എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ എംഡിഎംഐ വിൽപ്പന നടത്തുന്നയാളാണ് പ്രതിയായ ഷെബീബെന്ന് പോലിസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Description: Excise raid at the house of a native of Kannatti in Vadakumpad