ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവ് ; പാലോളിപ്പാലം, കോട്ടക്കടവ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ


വടകര: കൃസ്തുമസ് -പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള എക്സൈസിന്റെ പരിശോധന ശക്തമാകുന്നു. പാലോളിപ്പാലം, കോട്ടക്കടവ് എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. എറണാകുളം തൃക്കാക്കര സ്വദേശി ദിനേശൻ (62), ആവിതാരേമ്മൽ സൻടു പി എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ 11.10 ഓടെ പുതുപ്പണം കോട്ടക്കടവിൽ നടത്തിയ പരിശോധനക്കിടയിൽ നാണു സ്മാരക ബസ്സ്റ്റോപ്പിന് സമീപത്തു നിന്നുമാണ് ദിനേശൻ പിടിയിലാവുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ഇയാളുടെ കൈവശം നിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെത്തി. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ പി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ ഉനൈസ്‌ എൻ.എം, സി.എം സുരേഷ് കുമാർ, സായിദാസ് കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ്.പി കെ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടകര സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂലും പാർട്ടിയും നടത്തിയ പരിശോധനയിൽ പാലോളിപ്പാലം ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സൻടു പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. 20 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എൻ എം ഉനൈസ്‌, സി എം സുരേഷ് കുമാർ, കെ പി സായിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ അനിരുദ്ധ്, ഇ എം മുസ്ബിൻ എന്നിവരുമുണ്ടായിരുന്നു.