സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 12 ലിറ്റർ മദ്യവുമായി യുവാവ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിൽ


കൊയിലാണ്ടി: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി ചെറുവണ്ണൂർ സ്വദേശി പിടിയിൽ. മുയിപ്പോത്ത് എരവത്ത് താഴെ വീട്ടിൽ അബ്ദുൽ അസീസ് ആണ് പിടിയിലായത്. കൊയിലാണ്ടിയിൽ നിന്നുള്ള എക്‌സൈസ് സംഘം പാലച്ചുവട്-മുയിപ്പോത്ത് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കെ.എൽ 56 എൻ 9158 നമ്പറിലുള്ള സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറിലാണ് മദ്യം കടത്തിയത്. 12 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പ്രതിയ്‌ക്കെതിരെ അബ്കാരി കേസെടുത്ത് ജാമ്യത്തിൽ വിട്ടു. കൊയിലാണ്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സി.കരുണനും പാർട്ടിയും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.