വടകര ടൗണിൽ നിന്ന് കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ


വടകര: കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മേമുണ്ട മണിക്കോത്ത് വീട്ടിൽ ഉബൈദാണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെത്തി.

ഇന്നലെ വൈകുന്നേരം പുതിയ ബസ്റ്റാന്റിൽ നിന്നും വടകര മുൻസിപ്പൽ പാർക്കിലേക് പോകുന്ന റോഡിൽ വച്ചാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. അസ്സി. എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഉനൈസ്. എൻ. എം , സിവിൽ എക്സൈസ് ഓഫീസർമാർ , മുസ്ബിൻ. ഇ. എം ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.