വടകര എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ


വടകര: എടോടിയിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. പാലയാട്ട് നട ചെല്ലട്ടുപൊയിലെ തെക്കെ നെല്ലി കുന്നുമ്മൽ മുഹമ്മദ്‌ ഇർഫാൻ(24) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 6.30 എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹിറോഷ് വി ആറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.

പ്രതിയിൽ നിന്ന് 5ഗ്രാം കഞ്ചാവും 1.177 ഗ്രാം എംഡിഎംഎയും എക്സൈസ് കണ്ടെത്തി. രണ്ട് മൊബൈൽ ഫോണും പേഴ്സും കസ്റ്റഡിയിൽ എടുത്തു. പാർട്ടിയിൽ അസ്സി: എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ. പി. പി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സുരേഷ്കുമാർ .സി എം, ഷൈജു. പി. പി സിവിൽ എക്സൈസ് ഓഫീസർ അനിരുദ്ധ്. പി. കെ, മുസ്‌ബിൻ. ഇ. എം എന്നിവരും ഉണ്ടായിരുന്നു.