ചോറോട് പുഞ്ചിരിമില്ലിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ


വടകര: ചോറോട് പുഞ്ചിരിമില്ലിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. അഴിയൂർ കോറോത്ത് റോഡ് സ്വദേശി പാറ പിറവത്ത് മീത്തൽ അൻഷാദാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് 12. 20 ഓടെയാണ് സംഭവം.

പരിശോധനയിൽ യുവാവിന്റെ പക്കൽ നിന്നും 100 ​ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെത്തി. വടകര റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശൈലേഷ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദ് സി കെ ,ട്രെയിനി ഇൻസ്പെക്ടർ മുഹമ്മദ്, പി ഒ ഗ്രേഡ് രതീഷ് , സി.ഇ.ഓ മാരായ വിനീത് രാജേഷ് കുമാർ അഖിൽ എന്നിവർ അടങ്ങിയ പാർട്ടിയാണ് പ്രതിയെ പിടികൂടിയത്.