കണ്ണൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവതി എക്സൈസ് പിടിയിൽ; നാല് ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു


കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവതി പിടിയില്‍. മുല്ലക്കോട് സ്വദേശിയായ നിഖിലയാണ് എക്സൈസിൻ്റെ പിടിയിലായത്. ഇവരില്‍ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

യുവതി നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നെന്ന് എക്സൈസ് പറയുന്നു. മയക്കുമരുന്ന് വില്‍പ്പനയെ ക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.

ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. ഇവർക്ക് ബുള്ളറ്റ് ലേഡിയെന്നും വിളിപ്പേരുണ്ട്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.

Summary: Excise arrests woman with new generation drugs in Kannur; Four grams of methamphetamine was seized