കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധം; എരവൂട്ടര്‍ കനാല്‍ മുക്കില്‍ കോണ്‍ഗ്രസ്സിന്റെ സായാഹ്ന ധര്‍ണ്ണ


പേരാമ്പ്ര: എരവൂട്ടര്‍ കനാല്‍ മുക്കില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ. ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

കെ.കെ.രാജന്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, സി.കെ അജീഷ്, പി.എസ് സുനില്‍കുമാര്‍, മോഹന്‍ദാസ് ഓണിയില്‍ സംസാരിച്ചു. അനീഷ് സ്വാഗതവും എ.പി.രാജേഷ് നന്ദിയും പറഞ്ഞു.

കെ.കെ.ഗോപാലന്‍, അര്‍ജുന്‍കറ്റയാട്ട്, ചന്ദ്രന്‍ പടിഞ്ഞാറക്കര, ശങ്കരന്‍ നമ്പ്യാര്‍ നായര്‍, കെ.വി. വല്‍സന്‍ നായര്‍, ഗംഗാധരന്‍ നമ്പ്യാര്‍, മുജീബ്, സുരേഷ് കോങ്ങോട്, ഷൈജു, അഡ്വ.ശ്വേത, ലതിക വിനോദ് നേതൃത്വം നല്‍കി.