എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി; കത്തികൊണ്ട് കയ്യിലും കഴുത്തിലും മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യ


 

എറണാകുളം: എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ.

 

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ആംബുലന്‍സ് ലഭിച്ചില്ല.

 

സ്ഥലത്തെത്തിയ നോര്‍ത്ത് പൊലീസാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

summery: a man was suicide at public place