പേരാമ്പ്രയിലെ സ്വര്‍ണ്ണക്കട തൊഴിലാളി എരവട്ടൂര്‍ തവട്ടത്ത് ടി.കെ. ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ സ്വര്‍ണ്ണക്കട തൊഴിലാളി എരവട്ടൂരിലെ തവട്ടത്ത് ടി.കെ ബാലന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. എരവട്ടൂരിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രമുഖനായിരുന്നു.

അച്ഛന്‍: പരേതനായ തട്ടാങ്കണ്ടി ടി.കെ. കുഞ്ഞിരാമന്‍. അമ്മ: ജാനു. ഭാര്യ: രമ. മക്കള്‍: രജില, ഷിജില, ലിജില, ജിദു. മരുമക്കള്‍: റെജീഷ് (കാരയാട്), രാജേഷ് (മഞ്ചേരി), ഷിജി (മുക്കം), അതുല്‍ (കാരയാട്). സഹോദരങ്ങള്‍: വിജയന്‍, ശാന്ത, മല്ലിക, വാസന്തി, ലത, മിനി, പരേതനായ ഭാസ്‌കരന്‍, ടി.കെ. ശശി (പേരാമ്പ്ര റീജ്യണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക്).