എരവട്ടൂര്‍ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമം; മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ആദരവേകി


പേരാമ്പ്ര: സ്തുത്യര്‍ഹമായ സേവനത്തിനു മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വി.എം ഷൈനിയെ ആദരിച്ചു. എരവട്ടൂരിലെ സമന്വയ റസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമത്തിന്റെ ഭാഗമായാണ് ഇവരെ ആദരിച്ചതി.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉപഹാരം നല്‍കി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ എ. ഹബീബുള്ള പൊന്നാട അണിയിച്ചു. ബിരുദം കഴിഞ്ഞ് ആതുര സേവന മേഖലയില്‍ പ്രവേശിച്ച റസിഡന്‍സിലെ ഡോക്ടര്‍മാരെയും മറ്റു ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും യോഗത്തില്‍ അനുമോദിച്ചു.

കെ.ശങ്കരന്‍ നമ്പ്യാരുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.ഗംഗാധരന്‍, കെ.നാരായണന്‍, മുഹമ്മദ് കമ്രാന്‍, പി.എം പ്രകാശന്‍, വി.പി രാമചന്ദ്രന്‍, വി.പി മുജീബ്, അഭിജിത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. വിനോദന്‍ പലയാട്ട് സ്വാഗതവും കെ.എം മോഹനന്‍ നന്ദിയും പറഞ്ഞു.

summary: eravattur samanwya residence association felicitated women civil police officer who won chief ministers police medal