നൂറുദിനം തൊഴിലെടുത്ത തൊഴിലാളികൾക്ക് അനുമോദനം; തൊഴിലുറപ്പ് തൊഴിലാളി സംഗമം സംഘടിപ്പിച്ച് ഏറാമല പഞ്ചായത്ത്


ഓർക്കാട്ടേരി: ഏറാമല ഗ്രാമപ്പ ഞ്ചായത്ത് തൊഴിലുറപ്പുതൊഴി ലാളികളുടെ സംഗമം സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാ ടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു.

നൂറുദിനം തൊഴിലെടുത്ത തൊഴിലുറപ്പു തൊഴിലാളികളെ ചടങ്ങിൽ സാക്ഷ്യപത്രം നൽകി അനുമോദിച്ചു. പഞ്ചായത്തിൽ നൂറുദിനം പൂർത്തീകരിച്ച 1174 തൊഴിലാളി കൾക്കാണ് സാക്ഷ്യപത്രം നൽകിയത്.

തൊഴിലുറപ്പ് പദ്ധതിയിൽ 2023-2024 വർഷം 6.97 കോടി രൂപ തൊഴിൽ വേതനമായും സുസ്ഥിര ആസ്തി വികസനത്തിൽ റോഡുകൾ, ഫുട്‌പാത്തുകൾ തുടങ്ങി 1.32 കോടി രൂപയുടെയും നേട്ടങ്ങൾ പഞ്ചായത്ത് അവതരിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷുഹൈബ് കുന്നത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം.പി.പ്രസീത, വി.കെ. ജസീല, പറമ്പത്ത് പ്രഭാകരൻ, ടി.എം. സുരേഷ് ബാബു, കെ.എം.സലിം, സി.കെ. ഹരിദാസൻ, പി.കെ. കുഞ്ഞിക്കണ്ണൻ, ഇല്ലത്ത് ദാമോദരൻ, ആർ. കെ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.