ഏറാമല പഞ്ചായത്ത് ഭരണ സമിതിയുടെത് ജനാധിപത്യ വിരുദ്ധ നിലപാട്; ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുട ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയും, അഴിമതിക്കെതിരെയുമാണ് ബിജെപി മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗോപിനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വിളിച്ചു ചേർക്കുന്ന സർവ്വകക്ഷി യോഗങ്ങളിൽ നിന്നും ബിജെപിയെ തീർത്തും ഒഴിവാക്കുന്നതായും ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര മൈതാനം കൈയ്യേറി അനധികൃത കെട്ടിടം നിർമിക്കുന്നതായും, ചന്ത കമ്മിറ്റിയിൽ അഴിതി നടന്നതായും ബി.ജെ.പി ആരോപിക്കുന്നു. ബിജെപി ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
ബിജെപി ഓർക്കാട്ടേരി ഏരിയ പ്രസിഡൻ്റ് മന്മഥൻ’എം.പി, ഏരിയ സെക്രട്ടറി രമേഷ് കുമാർ, വാസു മാസ്റ്റർ, എം.സി.അശോകൻ, പ്രകാശൻ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു.