ഓര്‍ക്കാട്ടേരിയില്‍ ഇനി ഉത്സവനാളുകള്‍; ഏറാമല മണ്ടോള്ളതിൽ ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് നാളെ തുടക്കം
ഓർക്കാട്ടേരി: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി നാലുമുതൽ ഏഴുവരെ നടക്കും. നാലിന് വൈകുന്നേരം അഞ്ചുമണിക്ക് കലവറ നിറയ്ക്കൽ ഉണ്ടാകും. ഏഴുമണിക്ക് ക്ഷേത്രഭരണസമിതിയുടെ പുതിയ ഓഫീസ് മലബാർ ദേവസ്വം ബർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ ക്ഷേത്രം തന്ത്രി കുനിയില്ലത്ത് കേശവൻ നമ്പൂതിരിയെ പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ആദരിക്കും. മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ.കെ ശശീന്ദ്രൻ മുഖ്യാതിഥിയാവും. അഞ്ചിന് വൈകുന്നേരം അഞ്ചുമണിക്ക് കൊടിയേറ്റം. തുടർന്ന് വെള്ളാട്ടങ്ങൾ, ആറിന് വൈകുന്നേരം അഞ്ചുമണിക്ക് ഇളനീർ തിരുവുടയാട വരവും വാളെഴുന്നള്ളത്തും ഏഴുമണിക്ക് വെള്ളാട്ടങ്ങൾ, രാത്രി എട്ടുമണിക്ക് അന്നദാനം എന്നിവ നടക്കും.
ഏഴിന് പുലർച്ചെ നാലുമണിക്ക് പാലെഴുന്നള്ളത്ത് തുടർന്ന് ഗുളികൻ, പൂതാടി, അങ്കക്കാരൻ, കാരണവർ, മറുതല, പൊട്ടത്തി ഭാഗവതി, നാഗഭഗവതി തിറകൾ. ഉച്ചയ്ക്ക് 12 മണി അന്നദാനം, വൈകുന്നേരം മൂന്നുമണി കോടഞ്ചേരി ഭഗവതി തിറയോടുകൂടി ഉത്സവം സമാപിക്കും.
Description: Eramala Mandollatil temple Thira Mahotsavam