മാലിന്യനിർമാർജനത്തിന് ഊന്നൽ നല്‍കി ഏറാമല ഗ്രാമപ്പഞ്ചായത്ത് വാർഷിക ബജറ്റ്
ഓർക്കാട്ടേരി: അതിദാരിദ്ര്യനിർമാർജനം, മാലിന്യനിർമാർജനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി ഏറാമല ഗ്രാമപ്പഞ്ചായത്ത് 2025-2026 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിരമായ വികസനം ഉറപ്പുവരുത്തുക എന്നതാണ് ബജറ്റിന്‍റെ പ്രധാനനയം. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ബജറ്റ് അവതരിപ്പിച്ചു.
കാർഷികമേഖല, ക്ഷീരവികസനം, ആരോഗ്യമേഖല, വിദ്യാഭ്യാസമേഖല, പട്ടികജാതി വികസനം, കുടിവെള്ളക്ഷാമം പരിഹരിക്കൽ, അങ്കണവാടികളുടെ മെയിന്റനന്‍സ്, ഭിന്നശേഷി കലാകായികമേള, വയോജനസഭ, ശലഭോത്സവം, റോഡുകളുടെ നിർമാണം, പരിപാലനം എന്നിവയ്ക്കെല്ലാം തുക വകയിരുത്തിയിട്ടുണ്ട്. 35,62,00,447 രൂപ വരവും 35,30,32,480 രൂപ ചെലവും 31,67,967 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷത വഹിച്ചു. എം.പി പ്രസീത, പറമ്പത്ത് പ്രഭാകരൻ, വി.കെ ജസീല, ഷക്കീല ഇങ്ങോളി, കെ.ദീപുരാജ്, ടി.എൻ റഫീക്ക്, കെ.പി ബിന്ദു, ടി.കെ രാമകൃഷ്ണൻ, ടി.പ്രമോദ്, കെ.സനൽകുമാർ, സീമ തൊണ്ടായി, രമ്യ കണ്ടിയിൽ, കെ.പി സിന്ദു, ഗിരിജ കളരികുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Description: Eramala Gram Panchayat annual budget with emphasis on waste disposal