ശക്തമായ മഴ: വെളളം കയറിയ ചോറോട് പ്രദേശത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
ചോറോട്: ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിൽ ശക്തമായ മഴയെ തുടർന്ന് വെളളം കയറിയ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം നടത്തി.
ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ആഫീസർ ഡോ.ബിജുനേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്, എം.എൽ.എസ്.പി, ആശ വര്‍ക്കര്‍മാര്‍, വാർഡ് മെമ്പർ ഉൾപ്പെടെയുളളവർ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രദേശത്തെ വീടുകളില്‍ എലിപ്പനി പ്രതിരോധത്തിന് ഡോക്സി സൈക്ലിൻ വിതരണം ചെയ്തു. ജലജന്യ രോഗങ്ങൾ തടയുന്നതിന് വേണ്ടി കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒപ്പം ഒ.ആർ.എസും വീടുകളിൽ വിതരണം ചെയ്തു.