പ്രകൃതിയെ അറിഞ്ഞും സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തും പരിസ്ഥിതി ദിനം; പേരാമ്പ്രയില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കെ. അശോക് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപകന്‍ യൂസഫ് നടുവണ്ണൂര്‍ സ്വാഗതവും ,ഷീന നന്ദിയും രേഖപ്പെടുത്തി, നിജീഷ് മണിയൂര്‍ ആശംസ നേര്‍ന്നു.ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ മുഖ്യാതിഥിയായി.പരിസ്ഥിതി കവിതകളുടെ ആലാപനം, പ്രശ്‌നോത്തരി മത്സരം, റാലി, ചിത്രരചനാ മത്സരം എന്നിവയും സംഘടിപ്പിച്ചു.
അരിക്കുളം: അരിക്കുളം കെ.പി.എം എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷത്തിന്റെ വാരാചരണം വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ കെ അഭിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മാനേജ്‌മെന്റ് കമ്മിറ്റി അംഗം ബീരാന്‍ ഹാജി, ഹെഡ് മാസ്റ്റര്‍ അബ്ദുറഹ്മാന്‍ കെ.പി, വി.സി ഷാജി, സി.എം.ഷിജു, എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് വൃക്ഷതൈ നട്ടു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ കെ.ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായി.എ.വി സക്കീന, മുനീര്‍ കുളങ്ങര, പി.കുഞ്ഞയിശ, കെ.ടി സീനത്ത്, സല്‍മ നന്‍മനക്കണ്ടി, പി.ടി സീനത്ത്, സക്കീന വി.കെ, സലീന ഷമീര്‍, ഫൗസിയ കല്ലോട്,ടി അസ്മ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര: ചെന്താര ഗ്രന്ഥ വേദിയും ശാസ്ത്ര സാഹിത്യ പരിഷത്ത് ചേനോളി യൂനിറ്റും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ശ്രീ.ടി.രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എം.പ്രകാശ് ബാബു, നിഖില്‍ മാസ്റ്റര്‍, റോഷിന്‍ മാസ്റ്റര്‍ കളോളി, ടി .സുരേഷ്, ഇബ്രാഹിം മാസ്റ്റര്‍, കെ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പേരാമ്പ്ര: ലോക പരിസ്ഥിതിദിനാചരണം പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രി അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൃക്ഷതൈ നട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി., ഹെഡ്മിസ്ട്രസ് കെ.പി. മിനി ടീച്ചര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി. മനോജ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ ജിനിമോള്‍ ജോസഫ്, പി.ആര്‍.ഒ.സിനില എം.കെ., അധ്യാപകരായ വി.പി.ചന്ദ്രി, കെ.എം.ഷാജു, ഇ.ഷാഹി, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍മാരായ എന്‍.ശ്രീപ്രിയ, അഥീന എന്നിവരും സ്‌കൂള്‍ സ്‌കൗട്ട്, ഗൈഡ്‌സ് , ജെ. ആര്‍.സി., കബ്ബ് ബുള്‍ബുള്‍, പരിസ്ഥിതി ക്ലബിലെ കുട്ടികളും പങ്കെടുത്തു. ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്നു.
തിരുവള്ളൂര്‍: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനത്തില്‍ മാമ്പഴക്കാലം പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷഹനാസ് കെ വി മാവിന്‍ തൈ സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച മാവിന്‍ തൈകള്‍ ഇന്നും നാളെയുമായി ഹരിത ഗ്രാമത്തില്‍ വിതരണം ചെയ്യും.
പ്രിന്‍സിപ്പാള്‍ പി പ്രസന്ന, പ്രസിത കൂടത്തില്‍, എ കെ സക്കീര്‍, ജസ്ന വി പി, പ്രോഗ്രാം ഓഫീസര്‍ പി ടെസ്ല, വളണ്ടിയര്‍ ലീഡര്‍മാരായ ഷിഫാ സുല്‍ത്താന്‍ എം പി, അഫ് ലഹ് മുഹമ്മദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വളണ്ടിയര്‍മാര്‍ പരിസ്ഥിതി സംരക്ഷണ സന്ദേശറാലി നടത്തുകയും സ്‌കൂളില്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.