മുയിപ്പോത്തുനിന്ന് പുറക്കാമലയിലേക്ക് നിരനിരയായി അവര്‍ നടന്നു നീങ്ങി, വൃക്ഷതൈകളും വച്ചുപിടിപ്പിച്ച് പരിസ്ഥിതി സന്ദേശയാത്ര
പേരാമ്പ്ര: പ്രകൃതിയെ അറിയാനായി മുയിപ്പോത്തിലെ ജനങ്ങൾ പരിസ്ഥിതി സന്ദേശയാത്ര നടത്തി, സ്നേഹ തൈകൾ നാട്ടുകൊണ്ട്. മുയിപ്പോത്ത് നിരപ്പ കുന്നില്‍ പ്രവര്‍ത്തിക്കുന്ന എം സത്യന്‍ ഗ്രന്ഥാലയം വായനശാലയുടെ നേതൃത്വത്തിലാണ് ‘കുന്നറിവ്’എന്ന പേരില്‍ സന്ദേശയാത്ര നടത്തിയത്. മേപ്പയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പുറക്കാമലയിലേക്ക് നടത്തിയ യാത്രയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
നിരപ്പകുന്നില്‍ നിന്ന് ആരംഭിച്ച യാത്രയുടെ ഭാഗമായി നിരവധി വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു. യാത്രയ്ക്ക് പി ദിനേശന്‍, അമാനത്ത് മാസ്റ്റര്‍, എന്‍ കെ നാരായണന്‍ മാസ്റ്റര്‍, ആംസിസ് മുഹമ്മദ്, പ്രമോദ് എം, ആനിമോള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.