കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്ത് ഇനി കണ്ടല്‍കാടുകളും വളരും; പ്രകൃതിക്ക് കരുത്തേകാന്‍ കണ്ടല്‍തൈകളും വൃഷതൈകളും നട്ടുപിടിപ്പിച്ചു
പേരാമ്പ്ര: ലോക പരിസ്ഥിതി ദിനത്തില്‍ പുഴയ്ക്ക് സമീപം കണ്ടല്‍ തൈകള്‍ വെച്ച് പിടിപ്പിച്ച് എസ്. എഫ്. ഐ. കൈതേരി മുക്കിലെ കരിങ്ങാംകടവ് പുഴയോരത്താണ് എസ്. എഫ്. ഐ പാലേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല്‍പതോളം കണ്ടല്‍തൈകള്‍ നട്ടുപിടിപ്പിച്ചത്. കണ്ടല്‍കാടുകള്‍ക്ക് പുറമേ ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ വിവിധയിടങ്ങളില്‍ വൃഷതൈകളും നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ലോക്കല്‍ തല ഉദ്ഘാടനം പേരാമ്പ്ര ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി അമല്‍ കെ കെ നിര്‍വഹിച്ചു.
എസ്.എഫ്.ഐ പാലേരി ലോക്കല്‍ പ്രസിഡന്റ് അരുണ്‍ ദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം കൈതേരി മുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍, സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റി അംഗം പി കെ സുധീഷ് എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ പാലേരി ലോക്കല്‍ ജോയിന്റ് സെക്രട്ടറി ഐശ്വര്യ നന്ദി പറഞ്ഞു.