കൊടുംമഴയില്‍ വാണിമേല്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് പോവാനുള്ള പ്ലാനാണോ ? എന്നാലിനി പോവണ്ട!!


വാണിമേല്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരികക്കയം വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വാണിമേല്‍ ഗ്രാമ പഞ്ചായത്താണ് ഇക്കാര്യം അറിയിച്ചത്.

വിലങ്ങാട് മലയോരത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് തിരികക്കയം വെള്ളച്ചാട്ടം. മഴക്കാലമായതോടെ തിരികക്കയം കാണാന്‍ ജില്ലയ്ക്ക് അകത്തും നിന്നും പുറത്തുനിന്നുമായി നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.

എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം ഇവിടെ അപകടം പതിവാണ്. അതിനാലാണ് മഴ കൂടിയ സാഹചര്യത്തില്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്. രണ്ട് വര്‍ഷം മുമ്പ് വടകര സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി അപകടത്തില്‍പ്പെട്ട് ഇവിടെ മരിച്ചിരുന്നു.