തോടന്നൂരിലെ സംരംഭകര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കി വ്യവസായ വാണിജ്യ വകുപ്പ്
തോടന്നൂര്‍: ജില്ലാ വ്യവസായ കേന്ദ്രം, വടകര താലൂക്ക് വ്യവസായ ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താമുഖ്യത്തില്‍ തോടന്നൂരില്‍ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10മണിക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീലത.എം അദ്ധ്യക്ഷത വഹിച്ചു. ഷൈജു എന്‍.കെ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നിരവധി പേര്‍ പങ്കാളികളായി. സംരംഭകത്വ വികസനം എന്ന വിഷയത്തില്‍ ഓപ്പണ്‍ മൈന്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അജിത്ത് കുമാര്‍ സി.എസ് ക്ലാസ് എടുത്തു.
വ്യവസായവകുപ്പ് പദ്ധതികളും ലൈസന്‍സ് നപടിക്രമങ്ങളും എന്ന വിഷയത്തില്‍ വടകര നഗരസഭാ വ്യവസായ വികസന ഓഫീസര്‍ സുധീഷ് കുമാര്‍ ക്ലാസുകള്‍ എടുത്തു. ബാങ്കിംഗ് സേവനങ്ങളും ക്രെഡിറ്റ് കൗണ്‍സിലിംങ്ങും എന്ന വിഷയത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സില്‍ എന്‍.രാധാകൃഷ്ണന്‍ എന്നിവരും ക്ലാസുകള്‍ എടുത്തു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ പുല്ലരൂല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വള്ളില്‍ ശാന്ത, ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എം നഷീദ, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്ട്രടറി മോഹന്‍രാജ്, ആതിര ആര്‍ എന്നിവര്‍ സംസാരിച്ചു.
Description: entrepreneurship workshop organized at vadakara thodannur