പുതിയ സംരംഭം ആരംഭിക്കാന്‍ വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും; സംരഭകര്‍ക്കായി മേപ്പയ്യൂരില്‍ സംരഭകത്വ ശില്‍പ്പശാല
മേപ്പയ്യൂര്‍: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വ ശില്‍പ്പശാല പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷത വഹിച്ചു.
സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. എം എസ് എം ഇ പ്രോഗ്രാം മോട്ടിവേറ്റര്‍ സി.അജിത്കുമാര്‍, ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ സുധീഷ് എന്നിവര്‍ ക്ലാസെടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗളായ എ.പി.രമ്യ, കെ.കെ.നിഷിത, സി.ഡി.എസ് ചെയര്‍പേഴസണ്‍ ഇ.ശ്രീജയ, സെക്രട്ടറി എസ്.മനു, എ.കിരണ്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു.