സംരംഭകരേ ഇതിലേ… മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തില്‍ സംരംഭകത്വ ശില്പശാല; വിശദാംശങ്ങൾ അറിയാം


മേപ്പയ്യൂർ: വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 17 വ്യാഴാഴ്ച രാവിലെ 10.30മുതൽ ഗ്രാമ പഞ്ചായത്ത്‌
ഹാളില്‍ വച്ചാണ് പരിപാടി നടക്കുക.

സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് പൊതു ബോധവൽക്കരണം, ബാങ്ക് വായ്പ നടപടികൾ, വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും.

സംരംഭകരാകാൻ താല്പര്യമുള്ളവര്‍ക്ക്‌ ശിൽല്പശാലയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ വ്യവസായവകുപ്പ് പ്രതിനിധിയെ ബന്ധപ്പെടാം: ഫോൺ:9656694805

Description: Entrepreneurship Workshop at Meppayyur Gram Panchayat