‘എന്റെ സംരംഭം നാടിന്റെ അഭിമാനം’; മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല
മേപ്പയൂര്‍: എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി മേപ്പയൂരില്‍ സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും ജില്ലാ വ്യവസായ കേന്ദ്രവും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായാണ് സംരഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചത്.
ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങളാണ് എന്റെ സംരഭം നാടിന്റെ അഭിമാനം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംരഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് ബോധവല്‍കരണം നല്‍കുകയും അഭ്യസ്ഥ വിദ്യര്‍ക്ക് നാട്ടില്‍ തന്നെ തൊഴില്‍ നല്‍കുകയുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.
ആരോഗ്യം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ.എം. പ്രസീത, വി.പി. ബിജു, സെക്രട്ടറി അനില്‍കുമാര്‍, സ്റ്റേറ്റ് ബേങ്ക് മാനേജര്‍ എസ്. സുദ്ദീ പ്, . മേലടി ബ്ലോക്ക് എഫ്.എല്‍.സി ടി. മുകുന്ദന്‍, ടൗണ്‍ ബേക് സെക്രട്ടറി ബിജു, പഞ്ചായത്ത് ഇ.ഡി.ഇ. അദിന്‍ രാജ് എന്നിവര്‍ സംസാരിച്ചു.