സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നുണ്ടോ? പേരാമ്പ്രയിൽ സംരംഭകസഭ സംഘടിപ്പിക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ സംരംഭക സഭ ചേരുന്നു. ജനുവരി -16 ന് രാവിലെ 10.15 ന് പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിലാണ് സംരംഭകസഭ സംഘടിപ്പിക്കുന്നത്. 2024 -25 സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേർന്നാണ് എല്ലാ താദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭക സഭ നടത്തുന്നത്.

സംരംഭങ്ങൾക്ക് കൂടുതൽ ഉത്തേജനം പകരുവാൻ വേണ്ടി സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും രൂപീകരിച്ച പുതിയ സംരംഭങ്ങളുടെയും മുൻപ് പ്രവർത്തിച്ച് പോരുന്ന സംരംഭങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് സംരംഭക സഭ. സംരംഭകർ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉചിതമായ പരിഹാര നടപടികളും നിർദേശങ്ങളും കണ്ടെത്തുവാൻ സംരംഭകസഭ ലക്ഷ്യമിടുന്നു.

കൂടുതൽ വിവരങ്ങൾക്ക് 9544001436 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Summary: Entrepreneurship Council will organize in Perambra