സംരംഭകരേ ഇതിലേ; മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ തിങ്കളാഴ്ച സം​രംഭകത്വ ശില്പശാല


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൻ്റെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക. സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് ശില്പശാലയിൽ പൊതു ബോധവൽക്കരണം നൽകും.

ബാങ്ക് വായ്പ നടപടികൾ,വിവിധങ്ങളായ കേന്ദ്ര സംസ്ഥാന പദ്ധതികൾ ,സേവനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാൻ ശില്പശാല സഹായിക്കും. സംരംഭകരാകാൻ താല്പര്യമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ശിൽപ്പശാലയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾക്കും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ വ്യവസായവകുപ്പുമായി ബന്ധപ്പെടാം. ഫോൺ:9656694805