ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല


പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിച്ചു. വ്യവസായ-വാണിജ്യ വകുപ്പും പഞ്ചായത്തും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 250 സംരഭങ്ങള്‍ പഞ്ചായത്തില്‍ ആരംഭിക്കുന്നതിനാണ് ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ടി.പി.റീന അധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എം. അരവിന്ദാക്ഷന്‍ , ടി.കെ ശൈലജ , പാളയാട്ട് ബഷീര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പഞ്ചായത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 100 പേരാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.