സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായി 102 പേര്‍; നടുവണ്ണൂരില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി
നടുവണ്ണൂര്‍: സംസ്ഥാന വ്യവസായ വകുപ്പും നടുവണ്ണൂര്‍ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ശില്‍പ്പശാല നടുവണ്ണൂരില്‍ നടന്നു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിഷ കെ.എം അധ്യക്ഷയായി. വികസന സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് .സി, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ യശോദ തെങ്ങിട എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഗ്രാമീണ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ പി.കെ.ബാലകൃഷ്ണന്‍, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ റഹിമുദ്ദീന്‍, കേരള ബാങ്ക് നടുവണ്ണൂര്‍ ശാഖാ മാനേജര്‍ ലീന എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നടുവണ്ണൂരില്‍ 102 പേര്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സന്നദ്ധരായിട്ടുണ്ട്.