ഇനി പൊതു പരീക്ഷ നിർബന്ധം; കര്‍ണാടകയില്‍ നഴ്സിംഗ് പഠനത്തിന് പ്രവേശന പരീക്ഷ വരുന്നു


ബംഗളൂരു: 2023-24 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീ‍ക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം.

കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.

498 അംഗീകൃത നഴ്സിംഗ് കോളജുകള്‍ പ്രവര്‍ത്തിക്കുന്ന കര്‍ണാടകയില്‍ എല്ലാ വര്‍ഷവും 35,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ മാത്രമാണ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സീറ്റുകളായി ലഭ്യമായിരുന്നത്.

For more details

Admission Officer
SJES College of Nursing. Bangalore.
Mob: +918095020227