വിവിധ സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും; കായണ്ണയില്‍ സംരംഭകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു


കായണ്ണബസാര്‍: കായണ്ണ ഗ്രാമപ്പഞ്ചായത്ത് സംസ്ഥാന വാണിജ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സംരംഭകത്വ ശില്‍പശാല പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനംചെയ്തു.

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ ക്ലാസ് നല്‍കി. അല്‍ഫോണ്‍സ, വിവേക് എന്നിവര്‍ ക്ലാസ് നയിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.ടി. ഷീബ, സെക്രട്ടറി മനോജ്കുമാര്‍ കെ.ടി., ഗാന കെ.സി., ബിന്‍ഷ കെ.വി., പി.കെ. ഷിജു, എ.സി. ശരണ്‍, അഭിജ്ഞന എന്നിവര്‍ പങ്കെടുത്തു.