തുല്യ തൊഴിലിന് തുല്യ വേതനം, തൊഴിൽമേഖലയിൽ സത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണം; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി


വടകര: കേരളത്തിലെ എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ പല തൊഴിലിടങ്ങളിലും പലതരം പീഡനങ്ങൾ അനുഭവിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഇരിക്കാൻ പോലുമോ സൗകര്യങ്ങൾ നൽകാത്ത തൊഴിലിടങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. തുല്യ തൊഴിലിന് തുല്യ വേതനം നൽകണം. ഈ കാര്യങ്ങൾ നിയമസഭാ സമിതിയെ നിയോഗിച്ച് പരിശോധിച്ച്‌ പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ രാഷ്ട്രീയ മഹിളാ ജനതാദൾ മണ്ഡലം പ്രസിഡണ്ട് വിമല കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ, എം.സതി, ബേബി ബാലബ്രത്ത്, അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം റീന രയരോത്ത്, വടകര നഗരസഭാ വികസന കാര്യ സ്ഥിരം അദ്ധ്യക്ഷ രാജിത പതേരി, കൗണ്‍സിലർ കെ.കെ വനജ, ഏറാമല പഞ്ചായത്തംഗം കെ.പി ബിന്ദു, പ്രസന്ന ഏറാമല, തങ്കമണി ചോറോട്, ഉഷ ചാർത്താകണ്ടി, ബീജ ഒഞ്ചിയം എന്നിവർ സംസാരിച്ചു.

Description: Ensuring women’s safety in the workplace; Rashtriya Mahila Janata Dal