സമാധാനപരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക; വടകര ആർടിഒ ഓഫീസിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ
വടകര: സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകര ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾക്ക് സമാധാന പരമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി ബന്ധപ്പെട്ട പകൽ കൊള്ള അവസാനിപ്പിക്കുക, മോട്ടോർ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
മോട്ടോർ കോൺഫഡറേഷൻ സംസ്ഥാന സെക്രട്ടറി കെ കെ മമ്മു മാർച്ച് ഉദ്ഘാടനം ചെയ്തു. രഞ്ചിത്ത് കണ്ണോത്ത് അധ്യക്ഷനായി. വേണു കക്കട്ടിൽ, രഞ്ചിത്ത് കാരാട്ട്, മജീദ് എന്നിവർ സംസാരിച്ചു.