കള കളമൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭം​ഗി ആസ്വദിക്കാം; കുറ്റ്യാടിയിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം സഞ്ചാരികളെ വിളിക്കുന്നു


കു​റ്റ്യാ​ടി: സ​ഞ്ചാ​രി​ക​ൾ​ക്ക്​ ദൃ​ശ്യ​ ഭം​ഗിയൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം. കാ​വി​ലു​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലാണ് ചാ​പ്പ​ൻ​തോ​ട്ടം വെ​ള്ള​ച്ചാ​ട്ടമുള്ളത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ആ​രം​ഭം കാ​ണാ​ൻ കു​ന്നു​ക​യ​റ​ണം. ക​രി​ങ്ക​ല്ലു പ​തി​ച്ച റോ​ഡു​ണ്ട്. കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​രം റോ​ഡി​ൽ ചാ​ത്ത​ൻ​കോ​ട്ടു​ന​ട​യി​ൽ​നി​ന്ന്​ ചാ​പ്പ​ൻ​തോ​ട്ടം റോ​ഡി​ലൂ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്താം.

പൂ​ള​പ്പാ​റ മ​ല​യി​ൽ​നി​ന്ന്​ കു​തി​ച്ചെ​ത്തു​ന്ന വെ​ള്ളം കു​ത്ത​നെ പാ​റ​ക്കെ​ട്ടി​ൽ പ​തി​ക്കു​ന്ന കാ​ഴ്ച കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ​ആ​ദ്യം പ​ത്തു മീ​റ്റ​ർ താ​ഴെ കു​ത്ത​നെ പാ​റ​ക്കെ​ട്ടി​ൽ വീ​ണ്​ ചി​ത​റു​ന്ന വെ​ള്ള​ത്തി​ന്റെ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ തിരക്കാണ്. ​​​ മ​ല​യു​ടെ ച​രി​വി​ലൂ​ടെ വ​രു​ന്ന ചാ​പ്പ​ൻ​തോ​ട്ടം പു​ഴ​യിലൂടെ പൂ​ള​പ്പാ​റ​പ്പാ​ല​ത്തി​ന​ടി​യി​ലൂ​ടെ താ​ഴ്​​വാ​ര​ത്തി​ലേ​ക്ക് വെള്ളം​ പ​തി​ക്കു​ന്നു.

ശക്തമായ മഴയുള്ളപ്പോൾ വെള്ളച്ചാട്ടം ഭീതിപ്പെടുത്തുന്നതാണ്. സുരക്ഷ കണക്കിലെടുത്ത് ഈ സമയം ആരും ഇങ്ങോട്ടേക്ക് വരരുത്. മഴമാറി നിന്നാൽ വെള്ളച്ചാട്ടം മനസിനും കണ്ണിനും കുളിരുള്ള കാഴ്ചയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ട്. സഞ്ചാരികളുടെ കണക്കിലെടുത്ത് പാർക്കിംങ് സൗകര്യം ശുചിമുറി എന്നിവ ഏർപ്പെടുത്തകയും പ്രദേശം മോടികൂട്ടുകയും ചെയ്താൽ പഞ്ചായത്തിന് ചാപ്പൻതോട്ടം വെള്ളച്ചാട്ടം ഒരു വരുമാനം കൂടിയാകും.

Description: Enjoy the view of the cascading waterfall; Chapanthottam waterfall in Kuttyadi beckons the tourists