സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? നിങ്ങള്‍ക്കായി സംരഭകത്വ ശില്‍പശാലയൊരുക്കി ചക്കിട്ടപാറ പഞ്ചായത്ത്


പേരാമ്പ്ര: കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന സംരംഭകത്വ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മെയ് 25 ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് ഹാളിലാണ് ശില്‍പ്പശാല നടക്കുക.

പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നു വരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ശില്‍പ്പശാലയില്‍ ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്കായി 8891 9394 68 എന്ന നമ്പറില്‍ ബന്ധപ്പെടാം.