കടലിലെ ഖനന നടപടികൾ അവസാനിപ്പിക്കുക; ഫെബ്രുവരി 27ന് തീരദേശ ഹർത്താലുമായി മത്സ്യത്തൊഴിലാളികൾ


ഒഞ്ചിയം: കടലിൽ ഏകപക്ഷീയമായി കേന്ദ്ര ഗവൺമെൻറ് നടത്തുന്ന ഖനന നടപടികളുമായി മുന്നോട്ടുപോകുന്നത് അടിയന്തരമായി നിർത്തണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ഒഞ്ചിയം ഏരിയ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡണ്ട് കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

രാജ്ഭവൻ മാർച്ച് വിജയിപ്പിക്കുന്നതിനും,
ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ ആചരിക്കുവാനും യോഗം തീരുമാനിച്ചു. എ.കെ സോമൻ അധ്യക്ഷത വഹിച്ചു. വി.പി സുനീഷ് സ്വാഗതവും ജയരാജ് കെ.പി നന്ദിയും പറഞ്ഞു.

Summary: End offshore mining operations; Fishermen with coastal hartal on February 27