നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കുക; കലക്ട്രേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്, ചോമ്പാല ഹാർബറിൽ ഉൾപ്പടെ തീരദേശ ഹർത്താൽ പുരോഗമിക്കുന്നു
വടകര: കേരളത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന നിരോധിത ഡബിൾനെറ്റ് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഒരു വിഭാഗം പേർ നിരോധിത ഡബിൾനെറ്റ് വല ഉപയോഗിക്കുന്നതെന്നാണ് മത്സ്യത്തൊഴലാളികൾ ആരോപിക്കുന്നത്.
മത്സ്യബന്ധന യാനങ്ങളുടെ വാർഷിക ഫീസ് വർധന പുനപരിശോധിക്കണമെന്ന ആവശ്യവും തൊഴിലാളികൾ ഉന്നയിച്ചു.നിയമലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ച് രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നും കരയിലും കടലിലും പരിശോധന നടത്തി ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് തൊഴിലാളികൾ കലക്ടറോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി തീരദേശ ഹർത്താൽ ആചരിക്കുകയാണ്. ഹർത്താലിന് ഐക്യദാർഢ്യം അറിയിച്ച് ചോമ്പാല ഹാർബറിൽ ഇന്ന് മത്സ്യത്തൊഴിലാളികൾ ഇന്ന് ബോട്ടുകൾ കടലിലേക്കിറക്കിയില്ല.
Description: End fishing using prohibited doublenet nets; Fishermen’s protest march to Collectorate, coastal hartal including Chompala Harbor in progress