പ്രാദേശിക കളിക്കാർക്ക് വളർന്ന് വരാൻ കൂടുതൽ അവസരങ്ങൾ നൽകുക; ഒഞ്ചിയം പ്രീമിയർ ലീഗ് സീസൺ വൺ ക്രിക്കറ്റ് ടൂർണമെൻ്റിൽ ചാമ്പ്യന്മാരായി ഇഎംഎസ് മോർണിംഗ് സിസി കല്ലറോത്ത്
അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല പഞ്ചായത്തിലും, മാഹി മുൻസിപ്പാലിറ്റിയിലും ഉൾപ്പെട്ട ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ഇഎംഎസ് കല്ലറോത്തിൻ്റെ അതുൽ സോമനെ തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങിൽ ഷഹബാസ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പിലാക്കുൽ ഗോപാലൻ സ്മാരക വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കെ.പി പ്രീജിത്ത് കുമാർ വിജയികൾക്ക് കൈമാറി. പികെകെ ബസാർ സ്പോൺസർ ചെയ്ത റണ്ണറപ്പ് ട്രോഫിയും പള്ളിയത്ത് ഗോവിന്ദൻ സ്മാരക പ്രൈസ് മണിയും ചടങ്ങിൽ സുകുമാരൻ കല്ലറോത്ത് രണ്ടാം സ്ഥാനക്കാർക്ക് കൈമാറി.