ശ്രദ്ധിക്കുക; തൊഴിലുറപ്പ് ഓംബുഡ്സ്മാൻ സിറ്റിങ് 21ന്


കുറ്റ്യാടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ വി.പി സുകുമാരൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ 21ന് പ്രത്യേക സിറ്റിങ് നടത്തുന്നു.

രാവിലെ 11 മണി മുതൽ 1 മണി വരെ ഓംബുഡ്സ്മാൻ സിറ്റിങ് ഉണ്ടായിരിക്കുന്നതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്സ്മാന്‌ നൽകാവുന്നതാണ്.

Description: Employment Ombudsman sitting on 21st