തോടന്നൂരില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാൻ സിറ്റിങ് 24ന്


തോടന്നൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ 24-ന് ജില്ലാ എംജി എൻആർഇജിഎസ് ഓംബുഡ്‌സ്മാൻ വി.പി. സുകുമാരൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തുന്നു.

രാവിലെ 11 മുതൽ ഒരുമണിവരെയാണ് സിറ്റിങ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.

Description: Employment Guarantee Scheme Ombudsman sitting in Thodannoor on the 24th