തൊഴിലും കൂലിയും സംരക്ഷിക്കണം; എഐടിയുസി തൊഴിലാളി പ്രക്ഷോഭജാഥയ്ക്ക് വടകരയിൽ സ്വീകരണം


വടകര : എഐടിയുസി തൊഴിലാളി പ്രക്ഷോഭജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. തൊഴിലും കൂലിയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായാണ് ജാഥ സംഘടിപ്പിച്ചത്. സഘാടക സമിതി ചെയർമാൻ പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു .

ജാഥാ ലീഡറേയും അംഗങ്ങളേയും വാദ്യമേളങ്ങളേടെയാണ് പുതിയ ബസ്സ്റ്റാന്റിലെ വേദിയിലേക്ക് സ്വീകരിച്ചത് . എൻ കെ മോഹനൻ പി ഭാസ്കരൻ , സി രാജീവൻ , ടി സുഗതൻ , സുമാലയം കമല ഒ എം രാധ നേതൃത്വം നൽകി. ജാഥാ ലീഡർ ടി ജെ ആഞ്ചലോസ്, ഉപ ലീഡർ കെ കെ അഷ്റഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ , സംസ്ഥാന വൈസ് പ്രസിഡന്റ് കെ മല്ലിക സ്വാഗതസംഘം കൺവീനർ ഇ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

Description: Employment and wages must be protected; Reception for AITUC workers agitation in Vadakara