എംപ്ലോയബിലിറ്റി സെന്റർ വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് ജുലൈ 29 ന് വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ


വടകര : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ വടകര ടൗൺ എംപ്ലോയ്‌മെൻറ് എക്സ്‌ചേഞ്ചിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി ലഭിക്കുന്നതിനായി വൺടൈം രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. 29-ന് രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് ക്യാമ്പ്.

രജിസ്‌ട്രേഷൻ ഫീസ് 250 രൂപ. 40 വയസ്സ് കവിയരുത്. രജിസ്‌ട്രേഷന് വരുന്നവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962523039.